ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ഉപജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ചങ്ങനാശ്ശേരി നഗരസഭാധ്യക്ഷ സന്ധ്യാ മനോജ് അധ്യക്ഷതവഹിച്ചു. സംസ്കൃതോത്സവ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ കുഞ്ഞുമോൾ സാബുവും അറബി കലോത്സവ ഉദ്ഘാടനം ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസമ്മ ജോബും നിർവഹിച്ചു.
ചങ്ങനാശ്ശേരി എ.ഇ.ഒ.പ്രമോദ് കുമാർ ആലപ്പടമ്പൻ ,ആർ.ഡി.ഡി.ഹയർസെക്കൻഡറി കോട്ടയം എം. സന്തോഷ് കുമാർ, സിസ്റ്റർ ബെറ്റി റോസ് കവലക്കൽ ,സിസ്റ്റർ. ടിസാ പടിഞ്ഞാറേക്കര, പ്രിയ രാജേഷ്, സിസ്റ്റർ ലിസി കണിയാപറമ്പിൽ, രാജേഷ് ബാബു, ബിനു ജോയി, സിസ്റ്റർ അനിജ അലഞ്ചേരി, സിസ്റ്റർ ആൻസമ്മ സെബാസ്റ്റ്യൻ, ആർ. അനൂപ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..