ചങ്ങനാശ്ശേരി : തെങ്ങണ ഗുഡ്ഷെപ്പേർഡ് സ്കൂളിൽ നടന്ന ഓൾ കേരള ഇന്റർ സ്കൂൾ ചെയർമാൻസ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ എസ്.എച്ച്.കിളിമല ജേതാക്കളായി. ഫൈനലിൽ തിരുവല്ല ബിലീവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്കൂളിനെ പരാജയപ്പെടുത്തിയാണ് അവർ കിരീടം ചൂടിയത്.
ലൂസേഴ്സ് ഫൈനലിൽ ജയിച്ച ലൂർദ് പബ്ളിക് സ്കൂൾ സെക്കൻഡ് റണ്ണറപ്പ് സ്ഥാനം നേടി. ജേതാക്കൾക്ക് ഗുഡ് ഷെപ്പേർഡ് സ്കൂൾ ചെയർമാൻ വർക്കി എബ്രഹാം കാച്ചാണത്ത് എവർ റോളിങ് ട്രോഫി കൈമാറി. മികച്ച കളിക്കാരൻ നോയൽ ജോമി തോമസ് (ബിലീവേഴ്സ് ചർച്ച് സ്കൂൾ), മികച്ച ഗോൾകീപ്പർ യൂനിസ് മിർസ സലിം (എസ്.എച്ച്.കിളിമല) എന്നിവരെ തിരഞ്ഞെടുത്തു. ഇവർക്ക് പ്രിൻസിപ്പൽ സുനിത സതീഷ് ട്രോഫി നൽകി. നാളത്തെ വാഗ്ദാനമായി തിരഞ്ഞെടുത്ത ജീവൻ കെ.ഷിജിക്ക് (ലൂർദ് പബ്ലിക് സ്കൂൾ) ട്രസ്റ്റ് ട്രഷറർ പ്രിയ കെ.എബ്രഹാം സമ്മാനം നൽകി. മാനേജ്മെന്റ് ട്രസ്റ്റി പി.പി.വർഗീസ്, സെക്രട്ടറി പ്രിജോ കെ.എബ്രഹാം തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു. മാനേജർ ജോൺസൺ എബ്രഹാം, ഫാ. തോമസ് ഇടയാടി, വി.എം.സൂരജ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..