ചങ്ങനാശ്ശേരി : ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലിനിക്കൽ ഫാർമസി ആന്റിമൈക്രോബിൽ ബോധവത്കരണ വാരാചണം സംഘടിപ്പിച്ചു.
എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി.കുന്നത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഫാ. ജോഷി മുപ്പതിൽചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. തോമസ് പുതിയിടം, ഡോ. എൻ.രാധാകൃഷ്ണൻ, ഡോ. തോമസ് സഖറിയ, ഡോ. ജെയിൻ ജോർജ്, സിസ്റ്റർ മെറീന, പോൾ മാത്യു, ഡോ. അഞ്ജന ആന്റണി, ഡോ. അൻസു മരിയ ആന്റണി എന്നിവർ പ്രസംഗിച്ചു.
22-ന് സംഘടിപ്പിക്കുന്ന സിമ്പോസിയത്തിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ ഡോ. ഗ്രേയ്സ് മേരി ജോൺ മുഖ്യപ്രഭാഷണം നടത്തും.
23-ന് ചങ്ങനാശ്ശേരി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ബോധവത്കരണ പരിപാടികളും 24-ന് ടാബ്ളോ മത്സരവും നടത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..