ചങ്ങനാശ്ശേരി : വിവിധ ആവശ്യങ്ങൾ ഉയർത്തി നിർമാണ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. ചങ്ങനാശ്ശേരി ഏരിയാ കമ്മിറ്റി ഹെഡ് പോസ്റ്റോഫീസ് മാർച്ചും ധർണയും നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. പി.കെ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.ആർ.അനിൽ കുമാർ, അഡ്വ. പി.എ.നസീർ, എം.ആർ.പ്രസാദ്, പി.എസ്.സുമ എന്നിവർ സംസാരിച്ചു.
സംഘാടകസമിതി
ചങ്ങനാശ്ശേരി : സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി 29-ന് ചങ്ങനാശ്ശേരിയിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ വിജയത്തിനായി സംഘാടക സമിതി രൂപവത്കരിച്ചു. സി.ഐ.ടി.യു അഖിലേന്ത്യ വർക്കിങ് കമ്മിറ്റിയംഗം എ.വി.റസൽ ഉദ്ഘാടനം ചെയ്തു. പി.എ.നസീർ അധ്യക്ഷത വഹിച്ചു. കെ.ഡി.സുഗതൻ, അഡ്വ. റെജി സഖറിയ, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ.സി.ജോസഫ്, ടി.എസ്.നിസ്താർ, എന്നിവർ സംസാരിച്ചു.
ലാപ്ടോപ്പ് വിതരണം
ചങ്ങനാശ്ശേരി : നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.എം.നെജിയ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ സന്ധ്യാ മനോജ് ഉദ്ഘാടനം ചെയ്തു. അഡ്വ. മധുരാജ്, ബീന ജോബി ,കുഞ്ഞുമോൾ സാബു, മാത്യൂസ് ജോർജ്, ജോമി ജോസഫ്, പ്രസന്നകുമാരി, ശ്യാം സാംസൺ, സ്മിത സുരേഷ്, ഗീത അജി, വിനീത എസ്.നായർ, സ്മിത സുനിൽ, പി.ആർ.വിഷ്ണുദാസ്, അരുൺ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..