ചങ്ങനാശ്ശേരി നഗരത്തിൽ കഞ്ചാവുചെടി കണ്ടെത്തി


ചങ്ങനാശ്ശേരി : ഫാത്തിമാപുരം റെയിൽവേ ഓവർബ്രിഡ്ജിനുസമീപം രണ്ടടി വളർച്ചയുള്ള കഞ്ചാവുചെടി എക്സൈസ് കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി സ്‌ട്രൈക്കിങ് ഫോഴ്‌സ് ഡ്യൂട്ടിയുടെ ഭാഗമായി ഉപയോഗശൂന്യമായ കെട്ടിടങ്ങൾ, ഒറ്റപ്പെട്ട പ്രദേശങ്ങൾ എന്നിവ പരിശോധിച്ചുവരുന്നതിനിടെയാണ് ചെടി ശ്രദ്ധയിൽപ്പെട്ടത്. കേസ് രജിസ്റ്റർ ചെയ്തു. പ്രദേശത്ത് രാത്രി ഇരുചക്രവാഹനങ്ങളിൽ യുവാക്കൾ കൂട്ടമായി തമ്പടിക്കുന്ന സ്ഥലമാണെന്ന് സമീപവാസികൾ പറഞ്ഞു. പ്രദേശത്ത് പ്രത്യേക നിരീക്ഷണം നടത്തും. ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.പി.പ്രവീൺ, പ്രിവന്റീവ് ഓഫീസർ പി.ശ്രീകാന്ത്, സിവിൽ എക്സൈസ് ഓഫീസർ അജിത്ത് രമേശ്, ഡ്രൈവർ റോഷി വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..