വാകത്താനം : സർക്കാരിനൊപ്പം മയക്കുമരുന്നിനെതിരേ പോരാടാൻ ഹിന്ദു ഐക്യവേദിയും. ഹിന്ദു ഐക്യവേദി വാകത്താനം പഞ്ചായത്ത് സമിതി നടത്തിയ ലഹരിവിരുദ്ധ ബോധവത്‌കരണ ക്ലാസ് ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ചർ എം.ബി.ജയൻ ഉദ്ഘാടനം ചെയ്തു.
ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി സുനിൽ പാറക്കാട് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ഭാരവാഹികളായ ഡോ. ഇ.എൻ.രാമാനുജൻ നായർ, എൻ.പി.നീലാംബരൻ, പ്രകാശ് രാജ്, ബിനു എൻ.കുമാർ, പ്രസന്നകുമാർ, എം.ബി.മനോജ്, രാജേന്ദ്രൻ, സന്തോഷ്, ബി.ജെ.പി. സംസ്ഥാന സമിതിയംഗം ജയപ്രകാശ് വാകത്താനം, തപസ്യ ജില്ലാ സെക്രട്ടറി സി.ബിനോയ്, ഗോപിനാഥൻ നായർ പതുപ്പള്ളി എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..