പായിപ്പാട് പഞ്ചായത്ത് ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരം വെള്ളം നിറഞ്ഞ നിലയിൽ
ചങ്ങനാശ്ശേരി : പാടശേഖരത്തെ വെള്ളം വറ്റിക്കാൻ മാർഗമില്ലാത്തതിനാൽ കൃഷി ഒരുക്കങ്ങളിലേക്ക് കടക്കാൻ കഴിയാതെ കർഷകർ. പായിപ്പാട് പഞ്ചായത്ത് ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തെ കർഷകരാണ് പുഞ്ചക്കൃഷി ചെയ്യാൻ സാധിക്കാതെ വിഷമിക്കുന്നത്.
വോൾട്ടേജ് കുറവായതിനാൽ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ കാലതാമസം നേരിടുന്നു. നാല് വർഷം മുൻപ് കൈപ്പുഴക്കൽ പാടശേഖരത്തെ ട്രാൻസ്ഫോർമറിൽനിന്നാണ് എട്ട്യാകരി പാടശേഖരത്തിന്റെ മോട്ടോറിലേക്ക് വൈദ്യുതി നൽകിയിരുന്നത്. ഒന്നര കിലോമീറ്റർ അകലെയു
ള്ള കോന്തപാക്കച്ചിറ ട്രാൻസ്ഫോർമറിലേക്ക് കണക്ഷൻ മാറ്റിയതോടെ വോൾട്ടേജ് കുറഞ്ഞു. ഉയർന്ന ശേഷിയുള്ള മോട്ടോർ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. മോട്ടോർ തറയിൽ വച്ചിരിക്കുകയാണ്.
20 കുതിരശക്തിയുടെ മോട്ടോർ ഉപയോഗിച്ച് കഴിഞ്ഞ രണ്ട് ആഴ്ചയായി വെള്ളം വറ്റിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മഴ തുടർച്ചയായി പെയ്യുന്നതോടെ ഈ ശ്രമം പരാജയപ്പെടുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..