അതിരൂപത യുവദീപ്തി -എസ്.എം.വൈ.എം.സുവർണജൂബിലി സമാപനം


ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി അതിരൂപത യുവദീപ്തി എസ്. എം.വൈ.എം. സുവർണ ജൂബിലി സമാപന വാരാഘോഷം 27 മുതൽ ഡിസംബർ നാലുവരെ നടക്കും. പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അതിരൂപതാ ഡയറക്ടർ ഫാ.ജോബിൻ ആനക്കല്ലുങ്കൽ, പ്രസിഡന്റ് അഡ്വ.ജോർജ് ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

27-ന് വൈകുന്നേരം നാലിന് ജൂബിലി പേടക പ്രയാണം ചങ്ങനാശ്ശേരി അരമനപ്പടിയിൽനിന്ന്‌ ബൈക്ക് റാലിയുടെ അകമ്പടിയോടെ മെത്രാപ്പോലീത്തൻ ദേവാലയത്തിലേക്ക് നീങ്ങും. ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ യുവദീപ്തി പതാക കൈമാറും. 28, 29, 30 തീയതികളിൽ മെത്രാപ്പോലീത്തൻ പള്ളിയിൽ അഖണ്ഡ ആരാധന നടക്കും. ഡിസംബർ ഒന്നിന് ഓൺലൈൻ പ്രവാസി സംഗമവും അന്നുതന്നെ പൂർവകാല പ്രവർത്തക സ്മരണാദിനവും ആചരിക്കും.

പ്രവാസി യുവജനസംഗമം ഷംഷാബാദ് സഹായമെത്രാൻ മാർ തോമസ് പാടിയത്ത് ഉദ്ഘാടനംചെയ്യും. മൂന്നിന് രാവിലെ 10.30 മുതൽ മെത്രാപ്പോലീത്തൻ പള്ളി ഓഡിറ്റോറിയത്തിൽ പൂർവകാല പ്രവർത്തകസംഗമം നടക്കും. സുവർണജൂബിലി സമാപനം ഡിസംബർ നാലിനു നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് എസ്.ബി. കോളജിൽനിന്ന്‌ റാലി ആരംഭിക്കും. സമ്മേളനത്തിൽ അതിരൂപത പ്രസിഡന്റ് അഡ്വ. ജോർജ് ജോസഫ് അധ്യക്ഷതവഹിക്കും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനംചെയ്യും. സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ജൂബിലി സന്ദേശംനൽകും. ഡോ.ശശി തരൂർ എം.പി. മുഖ്യപ്രഭാഷണം നടത്തും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..