ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ നടത്തിയ ലൈവ് പെയിന്റിങ്ങിൽനിന്ന്
ചങ്ങനാശ്ശേരി : മെലാഞ്ച് -2022 ഇന്റർകൊളീജിയേറ്റ് ഫെസ്റ്റിന്റെ ഭാഗമായി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിൽ ലൈവ് പെയിന്റിങ് നടത്തി. ഭദ്രൻ കാർത്തിക, ഷമീർ ഹരിപ്പാട്, പ്രണവം ശ്രീകുമാർ, നസീറ പടിയറ, പ്രകാശം കടമ്പനാട് തുടങ്ങി പ്രമുഖ ചിത്രകാരൻമാർ പങ്കെടുത്തു. എസ്ജെ.സി.സി.യിൽ പഠിക്കുന്ന ചിത്രകാരൻമാരും പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ജോസഫ് പാറയ്ക്കൽ ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ തോമസ് ജോസഫ്, മെലാഞ്ച് ചീഫ് കോ-ഓർഡിനേറ്റർ സജി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.
30,ഡിസംബർ 1, 2 തീയതികളിലായി നടക്കുന്ന മെലാഞ്ചിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ആന്റണി ഏത്തയ്ക്കാട് അറിയിച്ചു. ഫെസ്റ്റിൽ 24 ഇനങ്ങളിലായാണ് മത്സരങ്ങൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..