ഐഷാബീവിക്ക് ഇനി പേടിക്കാതെ അന്തിയുറങ്ങാം


• ചങ്ങനാശ്ശേരി ഏരിയയുടെ നേതൃത്വത്തിലുള്ള ദാറുസക്കാത്ത് കമ്മിറ്റി നിർമിച്ചുനൽകിയ ഭവന സമർപ്പണചടങ്ങിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് എ.എം.അബ്ദുൽ സമദ് താക്കോൽ കൈമാറുന്നു

ചങ്ങനാശ്ശേരി : അടച്ചുറപ്പും സുരക്ഷയുമില്ലാത്ത തകരഷെഡ്ഡിൽ രാത്രിയും പകലും നെഞ്ചിടിപ്പോടെ കഴിഞ്ഞുകൂടിയ ഐഷാബീവിക്ക് സ്വപ്നസാക്ഷാത്കാരം. ജമാഅത്തെ ഇസ്ലാമി ചങ്ങനാശ്ശേരി ഏരിയയുടെ നേതൃത്വത്തിലുള്ള ദാറുസക്കാത്ത് കമ്മിറ്റി നിർമിച്ചുനൽകിയ വീട്ടിൽ ഇനി പേടികൂടാതെ അന്തിയുറങ്ങാം. 2018-ലെ പ്രളയം കവർന്നെടുത്ത ആലപ്പുഴ-ചങ്ങനാശ്ശേരി റോഡരികിലെ വീടാണ് സുമനസ്സുകളുടെ സഹായത്തോടെ ജമാഅത്തെ ഇസ്ലാമി പൂർത്തിയാക്കിയത്. ഭവന സമർപ്പണചടങ്ങിൽ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എ.എം.അബ്ദുൽ സമദ് താക്കോൽ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

ഏരിയ പ്രസിഡൻറ് പി.എ. ഹനീസ് അധ്യക്ഷത വഹിച്ചു. എം.ഇ.എസ്. താലൂക്ക് വൈസ് പ്രസിഡൻറ് സലീം മധുര, ജില്ലസെക്രട്ടറി സൈഫുദ്ദീൻ, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോ-ഓർഡിനേറ്റർ പി.എ.നൗഷാദ്, ഏരിയ വൈസ് പ്രസിഡൻറ് കെ.എ.അനീസുദ്ദീൻ എന്നിവർ സംസാരിച്ചു. ജനസേവന കൺവീനർ അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..