• ചിറക്കടവ് പഞ്ചായത്തിൽ സ്‌കൂൾ കുട്ടികൾക്കുള്ള കായിക പരിശീലന പരിപാടിയിൽ സ്പോർട്സ് കിറ്റ് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ വിതരണം ചെയ്യുന്നു
ചിറക്കടവ് : പഞ്ചായത്തിൽ സ്‌കൂൾ കുട്ടികൾക്കുള്ള കായിക പരിശീലന പരിപാടി ജി.എൻ.എസ്.എൽ.പി.സ്‌കൂളിൽ പ്രസിഡന്റ് അഡ്വ.സി.ആർ. ശ്രീകുമാർ ഉദ്ഘാടനംചെയ്തു.
വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, എൻ.ടി. ശോഭന, നിർവഹണ ഉദ്യോഗസ്ഥൻ മുഹമ്മദ് ഫൈസൽ, പരിശീലകൻ കെ.എം. സുധീഷ് എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽനിന്നായി 50 കുട്ടികളാണ് വിവിധ കായിക ഇനങ്ങളിലും കളികളിലും പരിശീലനം നേടുന്നത്.
ശനിയും ഞായറും മറ്റ് അവധിദിനങ്ങളിലും സനാതനം യു.പി.സ്‌കൂൾ മൈതാനത്താണ് പരിശീലനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..