ചങ്ങനാശ്ശേരി : ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്ക് 70 വയസ്സ്. ഒരുവർഷത്തെ വാർഷികാചരണം ‘സപ്തവർണ’യുടെ ലോഗോ പ്രകാശനം ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. ‘ലഹരിക്കെതിരേ ജനകീയ മുന്നേറ്റം’ എന്ന ആശയവുമായി താലൂക്ക് റെസിഡന്റ്സ് അപെക്സ് കൗൺസിൽ, എസ്.ബി. കോളേജ്, അസംപ്ഷൻ കോളേജ് എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന കവചം പ്രോജക്ട് ഉദ്ഘാടനംചെയ്തു. സഹായ മെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷതവഹിച്ചു.
മാർ ജോർജ് കോച്ചേരി, വികാരി ജനറൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ. തോമസ് മാളിയേക്കൽ, ഫാ. ജോഷി മുപ്പതിൽചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. തോമസ് പുതിയിടം, സി. മെറീന എസ്.ഡി., ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജെയിംസ് പി.കുന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..