മന്നത്ത് പാർവതി അമ്മ മെമ്മോറിയൽ ക്വിസ് മത്സരം വിജയികൾ എൻ.എസ്.എസ്. സ്കൂൾസ് ജനറൽ മാനേജർ ഡോ. ജി.ജഗദീഷ് ചന്ദ്രനൊപ്പം
ചങ്ങനാശ്ശേരി : ഡെമോക്രാറ്റിക് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ എൻ.എസ്.എസ്. വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മന്നത്ത് പാർവതി അമ്മ മെമ്മോറിയൽ ക്വിസ് മത്സരം എൻ.എസ്.എസ്. കരയോഗം രജിസ്ട്രാർ പി.എൻ.സുരേഷ് ഉദ്ഘാടനം ചെയ്തു.
എൻ.എസ്.എസ്. സ്കൂൾസ് ജനറൽ മാനേജർ ഡോക്ടർ ജി.ജഗദീഷ്ചന്ദ്രൻ സമ്മാനദാനം നിർവഹിച്ചു. ബി.ഭദ്രൻപിള്ള, ബി.കൃഷ്ണകുമാർ, ബി.പ്രസന്നകുമാർ, ജി.പ്രദീപ്കുമാർ, ടി.കെ.ജയലക്ഷ്മി, വി.ഉണ്ണികൃഷ്ണൻ, എസ്.വിനോദ് കുമാർ, എം.ശ്രീദേവി, എൻ.പ്രബോധ്കുമാർ, പി.ശ്യാംകുമാർ, അരുൺകുമാർ, എ.അരുൺ തുടങ്ങിയവർ സംസാരിച്ചു.
എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം പാണാവള്ളി എൻ.എസ്.എസ്.എൽ.പി.എസിനാണ്.
രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം പെരുന്ന എൻ.എസ്.എസ്.എൽ.പി.എസ്., പന്തളം എൻ.എസ്.എസ്.എൽ.പി.എസ്. എന്നീ സ്കൂളുകൾ കരസ്ഥമാക്കി.
യു.പി.വിഭാഗത്തിൽ ഒന്നാം സ്ഥാനം ചൂരക്കോട് എൻ.എസ്.എസ്. നേടി. രണ്ടും മൂന്നും സ്ഥാനങ്ങൾ കുറത്തികാട് എൻ.എസ്.എസ്., ചിങ്ങവനം എൻ.എസ്.എസ്. എന്നീ സ്കൂളുകൾ നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം പന്തളം എൻ.എസ്.എസ്.ജി.എച്ച്.എസിനാണ്. രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം ചൂരക്കോട് എൻ.എസ്.എസ്.എച്ച്.എസ്., മുള്ളൂർക്കര എൻ.എസ്.എസ്.എച്ച്.എസ്. എന്നീ സ്കൂളുകൾ കരസ്ഥമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..