ചിറക്കടവ് എസ്.പി.വി. എൻ.എസ്.എസ്. യു.പി.സ്‌കൂളിൽ കുട്ടികൾക്കായി ഒരുക്കിയ പാർക്ക്
ചിറക്കടവ് : ഊഞ്ഞാലാടാം, റൈഡുകളിൽ ഊർന്നിറങ്ങി ഉല്ലസിക്കാം...ചിറക്കടവ് മന്ദിരം എസ്.പി.വി. എൻ.എസ്.എസ്. യു.പി.സ്‌കൂളിൽ കളിമുറ്റം എന്ന പേരിൽ കിഡ്‌സ് പാർക്കൊരുങ്ങി. മാനേജ്‌മെന്റിന്റെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലാണ് ഏഴുലക്ഷം രൂപ വിനിയോഗിച്ച് പത്തിലേറെ ഉപകരണങ്ങളുമായി പാർക്ക് തയ്യാറാക്കിയതെന്ന് മാനേജർ കെ.ആർ.സുരേഷ് ബാബു, പ്രഥമാധ്യാപകൻ ബി.കൃഷ്ണകുമാർ, പി.ടി.എ.പ്രസിഡന്റ് ജി.അശോക് കുമാർ, എം.പി.ടി.എ.പ്രസിഡന്റ് സുബി സജിത് എന്നിവർ പറഞ്ഞു. സുരക്ഷാക്രമീകരണങ്ങളോടെ മികച്ച ഉദ്യാനമാണ് ഒരുങ്ങിയത്. സീസോ, ചുറ്റിത്തിരിയുന്ന കസേരകൾ, വിവിധയിനം ഊഞ്ഞാലുകൾ എന്നിവയെല്ലാമുണ്ട്.
പാർക്കിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച 10-ന് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് നിർവഹിക്കും. എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് അഡ്വ.എം.എസ്.മോഹൻ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ.ഗിരീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തും. മാതൃഭൂമി മധുരം മലയാളം പദ്ധതിയുടെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എച്ച്.ഷൈലജ നിർവഹിക്കും. എൻ.എസ്.എസ്. യൂണിയൻ സെക്രട്ടറി പി.ജി.ജയചന്ദ്രകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ, വാർഡംഗം ഉഷ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..