പുതിയതായി നിർമിച്ച തൃക്കൊടിത്താനം ഹയർ സെക്കൻഡറി സ്കൂൾ ജനൽ ചില്ലുകൾ സാമൂഹിക വിരുദ്ധർ തകർത്തനിലയിൽ
ചങ്ങനാശ്ശേരി : തൃക്കൊടിത്താനം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ജനൽചില്ലുകൾ സാമൂഹികവിരുദ്ധർ അടിച്ചുതകർത്തു. ഹയർ സെക്കൻഡറി ബ്ലോക്കിനായി പുതിയതായി നിർമിച്ച കെട്ടിടത്തിലെ താഴത്തെ നിലയിലുള്ള കെട്ടിടത്തിലെ 10 ജനലുകളുടെ ചില്ലുകൾ ആണ് സാമൂഹികവിരുദ്ധസംഘം തകർത്തത്.
ഒരു മാസം മുൻപ് സാമൂഹികവിരുദ്ധസംഘം സ്കൂളിൽ സ്ഥാപിച്ചിരുന്ന മൂന്ന് നിരീക്ഷണക്യാമറകൾ മോഷ്ടിച്ചിരുന്നു. സ്കൂൾ വിടുന്ന സമയത്തും ,സന്ധ്യയാവുന്നതോടെയും സ്കൂളിനുള്ളിലും പരിസരത്തും സാമൂഹികവിരുദ്ധസംഘ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരുടെയും ശല്യം രൂക്ഷമാണെന്ന് പരിസര വാസികൾ പറഞ്ഞു.
ഇവർ തമ്മിൽ നിരന്തര സംഘർഷവും ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. സംസ്ഥാന സർക്കാർ എട്ടുകോടി രൂപ മുടക്കി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമിച്ച ഹൈടെക്ക് സ്കൂളിനുള്ളിലാണ് നിരന്തരമായി ആക്രമണം നടത്തുന്നത്. ഇത്തരം സാമൂഹികവിരുദ്ധ സംഘത്തെ കണ്ടെത്താനും അമർച്ചചെയ്യാനും പോലീസ് നടപടി സ്വീകരിക്കണമെന്ന് പി.ടി.എ. കമ്മിറ്റിയും, അധ്യാപകരും ആവശ്യപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..