ചിറക്കടവ് എസ്.പി.വി. എൻ.എസ്.എസ്. യു.പി.സ്കൂളിൽ കുട്ടികളുടെ പാർക്ക് ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
ചിറക്കടവ് : എസ്.പി.വി. എൻ.എസ്.എസ്. യു.പി.സ്കൂളിൽ കളിമുറ്റം എന്ന പേരിൽ സ്ഥാപിച്ച കുട്ടികളുടെ പാർക്ക് ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു.
എൻ.എസ്.എസ്. പൊൻകുന്നം യൂണിയൻ പ്രസിഡന്റ് അഡ്വ. എം.എസ്.മോഹൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ.ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ്. യൂണിയൻ സെക്രട്ടറി പി.ജി.ജയചന്ദ്രകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻ നായർ, വാർഡംഗം ഉഷ ശ്രീകുമാർ, സ്കൂൾ മാനേജർ കെ.ആർ.സുരേഷ്ബാബു, പി.ടി.എ.പ്രസിഡന്റ് ജി.അശോക് കുമാർ, എം.പി.ടി.എ.പ്രസിഡന്റ് സുബി സുജിത്ത്, സീനിയർ അധ്യാപിക ദീപാ ജെ.നായർ എന്നിവർ പ്രസംഗിച്ചു.
മാനേജ്‌മെന്റും അധ്യാപകരുംചേർന്ന് നടപ്പാക്കിയ പാർക്കിൽ ഏഴുലക്ഷം രൂപയിലേറെ മുടക്കി പത്തിലേറെ റൈഡുകളാണ് സ്ഥാപിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..