ഓൾ ഇന്ത്യ വീരശൈവ മഹാസഭ ജില്ലാ കമ്മിറ്റി നടത്തിയ ഗംഗ പുരസ്കാര വിതരണ സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം : അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലിംഗ വിവേചനങ്ങൾക്കും എതിരേ 12-ാം നൂറ്റാണ്ടിൽ പട നയിച്ച ബസവേശ്വരന്റെ നവോത്ഥാന ആശയങ്ങൾ പുതുതലമുറ പഠിക്കണമെന്ന് മന്ത്രി വി.എൻ. വാസവൻ.
ഓൾ ഇന്ത്യ വീരശൈവ മഹാസഭ കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ ഗംഗ പുരസ്കാര വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പാഠ്യപദ്ധതിയിൽ ബസവേശ്വരന്റെ ദർശനങ്ങൾ ഉൾപ്പെടുത്തണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്ത പിന്നാക്ക സമുദായങ്ങൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഉപജാതി ചോദിച്ച് വീരശൈവർക്ക് ഒ.ബി.സി. ആനുകൂല്യം നിഷേധിക്കുന്നതിനെതിരേ പാർലമെന്റിൽ വിഷയമുന്നയിക്കുമെന്ന് പുരസ്കാരവിതരണം നടത്തി തോമസ് ചാഴികാടൻ എം.പി. പറഞ്ഞു.
മയിലാട്ടം കലാകാരൻ കുമാരനല്ലൂർ മണിയെ മന്ത്രി വി.എൻ. വാസവനും ദേശീയ യോഗ ഒളിമ്പ്യാഡ് സ്വർണ മെഡൽ ജേതാവ് രേവതി രാജേഷിനെ തോമസ് ചാഴികാടൻ എം.പിയും ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ഏറ്റുമാനൂർ മുനിസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് പുരസ്കാരം നൽകി.
ജില്ലാ പ്രസിഡന്റ് പി.സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോൻ മുഖ്യപ്രഭാഷണം നടത്തി.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജനറൽ സെക്രട്ടറി പി.എൻ. വിനോദ്, പി.ടി.സുധീഷ്, ശൈലജ ശശി, എ.സി.പ്രിയ, ജി. അജിത്ത്, രഞ്ജിത്ത് എം.രവി, ആർ. മനോജ്, പ്രമീള മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..