ചങ്ങനാശ്ശേരി : സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷൻ മെലാഞ്ച് ഇന്റർ കൊളീജിയറ്റ് മീഡിയ ഫെസ്റ്റ് 30 മുതൽ രണ്ട് വരെ നടത്തും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ ഫെസ്റ്റിൽ പങ്കെടുക്കും. വിശ്വസാഹോദര്യം എന്നതാണ് മെലാഞ്ചിന്റെ ഇത്തവണത്തെ ആപ്തവാക്യം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ 24 ഇനങ്ങളിലായി മത്സരം നടക്കും. 30-ന് രമേഷ് പിഷാരടി ഉദ്ഘാടനം ചെയ്യും. എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ആന്റണി എത്തയ്ക്കാട് അധ്യക്ഷത വഹിക്കും.
വൈകീട്ട് സതീഷ് കെ. സതീഷ് രചനയും സംവിധാനവും നിർവഹിക്കുന്ന നാടകം ''ഫേബിൾസ് ഓഫ് അൺഫ്രെണ്ട്ലി'' അരങ്ങേറും. ഒന്നിന് സ്പെക്ട്രം ഫാഷൻ ഷോ നടക്കും. രണ്ടിന് ഗായകനും സംഗീത സംവിധായകനുമായ ജോബ് കുര്യന്റെ നേതൃത്വത്തിലുള്ള സംഗീതനിശ നടക്കും. എക്സിബിഷനിൽ രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ പ്രവേശനമുണ്ടായിരിക്കും. പ്രവേശനം സൗജന്യമായിരിക്കും. ഒന്നിനും രണ്ടിനും നടത്തുന്ന കലാപരിപാടികൾ പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നു.
പത്രസമ്മേളനത്തിൽ കോളേജ് ഡയറക്ടർ ഫാ. ആന്റണി എത്തയ്ക്കാട്, പ്രിൻസിപ്പൽ ഫാ. ജോസഫ് പാറയ്ക്കൽ, വൈസ് പ്രിൻസിപ്പൽ തോമസ് ജോസഫ്, മെലാഞ്ച് കോ-ഓർഡിനേറ്റർ സജി ലൂക്കോസ്, മീഡിയാ ആൻഡ് പ്രോമോഷൻ കോ-ഓർഡിനേറ്റർ ഷാർലറ്റ് എം. ജോർജ്, പി.ആർ.ഒ. അഖില അമ്പാടി, സ്റ്റുഡൻസ് കോ-ഓർഡിനേറ്റേഴ്സ് ശബരി വിനോദ്, ധനുഷ് ബി. കുമാർ, എസ്. ഗോകുൽ, ചെനു ബി. ബാബു എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..