വാകത്താനം : അങ്കണവാടി നിയമനത്തിൽ സ്വജനപക്ഷപാതം നടത്തുന്നുവെന്നാരോപിച്ച് കോൺഗ്രസ് വാകത്താനം മണ്ഡലം കമ്മിറ്റി പഞ്ചായത്ത് പടിക്കലേക്ക് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി. നിർവാഹക സമിതി അംഗം ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി.പുന്നൂസ് അധ്യക്ഷത വഹിച്ചു.
മണ്ണുമാഫിയയെ സംരക്ഷിക്കുന്ന പഞ്ചായത്ത് അധികൃതരുടെ നിലപാടുമാറ്റുക, ഹരിതകർമസേനയ്ക്ക് പഞ്ചായത്ത് ഫണ്ടിൽനിന്ന് വേതനം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുമുയർത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ സുധാ കുര്യൻ, പഞ്ചായത്തംഗങ്ങളായ എജി പാറപ്പാട്ട്, രമേശ് നടരാജൻ, പി.കെ.മജു എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..