അനന്തമൂർത്തിയുടെ പേരിൽ സാഹിത്യവേദി


കോട്ടയം : എഴുത്തുകാരനും എം.ജി.സർവകലാശാല മുൻ വൈസ് ചാൻസലറുമായിരുന്ന പ്രൊഫ. യു.ആർ. അനന്തമൂർത്തിയുടെ പേരിൽ സാഹിത്യവേദി തുടങ്ങി. ‘അനന്തമൂർത്തി ലിറ്റററി സർക്കിളി’ന്റെ ഉദ്ഘാടനം അദ്ദേഹത്തിന്റെ മകൾ ഡോ. അനുരാധ അനന്തമൂർത്തി നിർവഹിച്ചു.

അനന്തമൂർത്തി വി.സി. യുടെ ചുമതലയേറ്റ ഉടൻ പ്രത്യേകം ഒപ്പിട്ട് വെച്ചിരുന്ന ‘നോർട്ടൻ ആന്തോളജി ഓഫ് പോയട്രി’ എന്ന ഗ്രന്ഥം അധ്യക്ഷത വഹിച്ച പ്രൊ-വൈസ് ചാൻസിലർ പ്രൊഫ. സി.ടി. അരവിന്ദകുമാറിന് കൈമാറിയായിരുന്നു ഉദ്ഘാടനം. കവി ഡോ. രാജു വള്ളിക്കുന്നം, ജെ.ആർ.കുറുപ്പ്, കെ.മധു തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..