കോട്ടയം : കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളുടെ മക്കൾക്ക് 2022-23 വർഷത്തെ ഡിഗ്രി, പ്രൊഫഷണ കോഴ്സുകളിലേക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
ബോർഡിൽ അംഗത്വമെടുത്ത് 2022 മേയ് 31-ന് രണ്ടുവർഷം പൂർത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചുവരുന്ന തൊഴിലാളികളുടെ മക്കൾക്കാണ് ധനസഹായത്തിന് അർഹതയുള്ളത്. അപേക്ഷാ ഫോറം ഡിസംബർ ഒന്ന് മുതൽ 10 രൂപ നിരക്കിൽ ബോർഡിന്റെ വൈക്കം സബ് ഓഫീസിൽ നിന്ന് ലഭിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തി നൽകുന്ന അപേക്ഷ േഫാറങ്ങൾ കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വൈക്കം സബ് ഓഫീസിൽ ജനുവരി 15 വരെ സ്വീകരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..