ആധാരം എഴുത്തുകാർ കടുത്തുരുത്തി സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റിയംഗം അഗസ്റ്റിൻ ജോസ് ഉദ്ഘാടനം ചെയ്യുന്നു
കടുത്തുരുത്തി : ആധാരം എഴുത്തുകാർ പണിമുടക്കി കടുത്തുരുത്തി സബ് രജിസ്ട്രാർ ഓഫീസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റിയംഗം അഗസ്റ്റിൻ ജോസ് ഉദ്ഘാടനം ചെയ്തു. ഡിപ്പാർട്ടുമെന്റിൽ നടപ്പിലാക്കുന്ന ടെമ്പലേറ്റ് സംവിധാനം ഉപേക്ഷിക്കുക, ക്ഷേമനിധി കൂടിശ്ശിക തീർക്കുവാൻ സംവിധാനമുണ്ടാക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
എം.കെ.സാംബുജി, എം.എം.ഭവാനി, കെ.സി.മത്തായി, കെ.ഇ.ഷെരീഫ്, കെ.ആർ.ബാബുരാജ്, സജിത്, ഗോപിനാഥൻ നായർ, അനിത, രജനി, സബീനാ എന്നിവർ സംസാരിച്ചു.
തലയോലപ്പറമ്പ് : ആധാരം എഴുത്ത് തൊഴിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആധാരം എഴുത്ത് അസോസിയേഷൻ സമരം നടത്തി. യൂണിറ്റ് പ്രസിഡന്റ് എം.വി.ജോർജ് അധ്യക്ഷതവഹിച്ചു.
കോൺഗ്രസ് തലയോലപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. പി.പി.സിബിച്ചൻ ഉദ്ഘാടനം ചെയ്തു.
തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽ ചെള്ളാങ്കൽ, വാർഡ് മെമ്പർ ജോസ് വേലിക്കകം, യുണിറ്റ് സെക്രട്ടറി പി.വി.സതീശൻ, വൈസ് പ്രസിഡന്റ് എൻ.മധു, ട്രഷറർ കെ.കെ. രാജമ്മ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..