പൊൻകുന്നം സബ് രജിസ്ട്രാർ ഓഫീസിന് മുൻപിൽ ആധാരമെഴുത്തുകാർ നടത്തിയ ധർണ ക്ഷേമനിധി ബോർഡംഗം എൻ.കെ.സുധാകരൻ നായർ ഉദ്ഘാടനംചെയ്യുന്നു
പൊൻകുന്നം : സംസ്ഥാനവ്യാപക പണിമുടക്കിന്റെ ഭാഗമായി ആധാരമെഴുത്തുകാർ പണിമുടക്കി പൊൻകുന്നം സബ് രജിസ്ട്രാർ ഓഫീസിന് മുൻപിൽ ധർണ നടത്തി.
ടെംപ്ലേറ്റ് സംവിധാനം ഉപേക്ഷിക്കുക, ആധാരമെഴുത്തുകാരുടെ തൊഴിൽ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പ്രകടനത്തിനു ശേഷം നടത്തിയ ധർണ ക്ഷേമനിധി ബോർഡംഗം എൻ.കെ. സുധാകരൻ നായർ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എം.ജി. മോഹനകുമാർ അധ്യക്ഷതവഹിച്ചു. ടി.പി. രവീന്ദ്രൻപിള്ള, ജോളി ജേക്കബ്, ബെന്നി മാത്യു, വി.എസ്. വിനോദ്കുമാർ, കെ.എൻ. മോഹനദാസൻപിള്ള, വി.സി. തോമസ്, കെ.ലാൽ എന്നിവർ പ്രസംഗിച്ചു.
പ്രകടനത്തിന് ഇ.എൻ. ബാബു, ടി.എസ്. ബാബു, ബി. ബൈജു, കെ.കെ. അജയകുമാർ, മാത്യു സെബാസ്റ്റ്യൻ, ജലജ, മേഴ്‌സി മാത്യു എന്നിവർ നേതൃത്വംനൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..