ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് സ്‌കൂളിലെത്തിയ കഥാകൃത്ത് പി. സുരേന്ദ്രൻ ഇലഞ്ഞിമരത്തണലിൽ കുട്ടികളുമായി സംവദിക്കുന്നു
ഈരാറ്റുപേട്ട : ഓടക്കുഴൽ അവാർഡ് ജേതാവും കഥകാരനുമായ പി. സുരേന്ദ്രന് ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ സ്വീകരണം നൽകി. ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ എന്ന പി. സുരേന്ദ്രന്റെ നോവലിലെ അമ്മമ്മ എന്ന ഭാഗം എട്ടാം ക്ലാസിലെ മലയാളപാഠമാണ്.
സ്‌കൂളിലെ ഇലഞ്ഞിമരത്തണലിൽ ഒത്തുകൂടി എഴുത്തുകാരനെ നേരിട്ടുകണ്ടതിലും സംവദിക്കാൻ കഴിഞ്ഞതിലുമുള്ള സന്തോഷത്തിലായിരുന്നു കുട്ടികൾ. ഈ കഥയിലെ പോലെ അനാഥരായ അമ്മൂമ്മമാരും കുട്ടികളും നമ്മുടെ നാട്ടിലും ഉണ്ടാകുമെന്നും അങ്ങനെയുള്ളവരെ ചേർത്ത് പിടിക്കലാണ് നമ്മുടെ ഓരോരുത്തരുടെയും കടമയെന്ന് അദ്ദേഹം കുട്ടികളെ ഓർമ്മപ്പെടുത്തി.
കഥയറിവ് എന്ന തലക്കെട്ടിൽനടന്ന പരിപാടിയിൽ മാനേജർ പ്രൊഫ. എം.കെ. ഫരീദ് അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക എം.പി. ലീന, എം.എഫ്. അബ്ദുൽ ഖാദർ, മുഹ്‌സിൻ പഴയംപള്ളിയിൽ, അബ്ബാസ് പാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..