ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ ശ്രീവിലാസത്തിൽ പദ്മകുമാരി വഴിപാടായി സമർപ്പിച്ച താമരവില്ല് വർണക്കുട ഉപദേശകസമിതി പ്രസിഡന്റ് വി.ആർ.ചന്ദ്രശേഖരൻ നായർ ക്ഷേത്രനടയിൽ ഏറ്റുവാങ്ങുന്നു
വൈക്കം : ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ പ്രധാന എഴുന്നള്ളിപ്പുകൾക്ക് ഇനിമുതൽ താമരവില്ല് വർണക്കുടയും അകമ്പടിയാകും. ഉദയനാപുരം ക്ഷേത്ര ഉപദേശകസമിതി മുൻപ്രസിഡന്റ് പരേതനായ ശ്രീവിലാസം ഗോപാലകൃഷ്ണൻ നായരുടെ മകൾ പത്മകുമാരി വഴിപാടായി സമർപ്പിച്ചതാണ് ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന വർണക്കുട. ചെമ്പിൽ
24 കാരറ്റ് സ്വർണം പൂശിയതാണ് കുട. തൃശ്ശൂരിലെ സി.മുകുന്ദൻ ആൻഡ് സൺസ് ആണ് കുട രൂപകൽപ്പന ചെയ്തത്. ഒന്നാം ഉത്സവദിവസമായ ചൊവ്വാഴ്ച രാവിലെ കൊടിയേറ്റിന്റെ മുഹൂർത്തത്തിലാണ് കുട ക്ഷേത്രനടയിൽ സമർപ്പിച്ചത്. പദ്മകുമാരിയുടെ സഹോദരങ്ങളായ അനിൽകുമാറും ജയശ്രീയും ചേർന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വി.ആർ.ചന്ദ്രശേഖരൻ നായർക്ക് കുട കൈമാറി. ജില്ലാ കളക്ടർ ഡോ. പി.കെ.ജയശ്രീ, ഗുരുവായൂർ ദേവസ്വം ഭരണസമിതിയംഗം മനോജ് ബി.നായർ, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ വി.കൃഷ്ണകുമാർ, സബ്ഗ്രൂപ്പ് ഓഫീസർമാരായ വിനോദ്കുമാർ, മോഹൻ, ഉപദേശകസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വലിയ വിളക്ക്, കാഴ്ചശ്രീബലി എന്നീ ചടങ്ങുകൾക്കുമാത്രമേ കുട ഉപയോഗിക്കുകയുള്ളൂ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..