കാലിത്തീറ്റയ്ക്ക് സബ്സിഡി നൽകണം - മോൻസ് ജോസഫ് എം.എൽ.എ.


രാമപുരം : കാലിത്തീറ്റയ്ക്ക് സർക്കാർ സബ്സിഡി നൽകണമെന്ന് മോൻസ് ജോസഫ് എം.എൽ.എ. പറഞ്ഞു. ഉഴവൂർ ബ്ളോക്ക് ക്ഷീരകർഷക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പാലിന് വിലകൂടുന്നതനുസരിച്ച് കാലിത്തീറ്റയ്ക്കും വിലകൂടിയാൽ കർഷകന് പ്രയോജനം ലഭിക്കില്ല. പാലിന് വിലകൂടുമ്പോൾ കാലത്തീറ്റയ്ക്ക് വില നിയന്ത്രിച്ച് കർഷകരെ സഹായിക്കണമെന്നും അടുത്ത നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാണി സി.കാപ്പൻ എം.എൽ.എ. ക്ഷീരസംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്കുപഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കിയിൽ അധ്യക്ഷതവഹിച്ചു. രാമപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് കിഴക്കേക്കര, ബ്ളോക്കുപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ജോൺസ് പി.സ്റ്റീഫൻ, ബൈജു ജോൺ പുതിയിടത്തുചാലിൽ, സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട്, സൗമ്യ സേവ്യർ, മനോജ് സി. ജോർജ്, ജോഷി ജോസഫ്, കവിത മനോജ്, കെ.കെ. ശാന്താറാം എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..