ചിറക്കടവ് എസ്.പി.വി.എൻ.എസ്.എസ്.യു.പി.സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതിയുടെ ഉദ്ഘാടനം എൻ.എസ്.എസ്.യൂണിയൻ സെക്രട്ടറി പി.ജി. ജയചന്ദ്രകുമാർ സീനിയർ അധ്യാപിക ദീപാ ജെ.നായർക്ക് പത്രം കൈമാറി നിർവഹിക്കുന്നു
ചിറക്കടവ് : വിദ്യാർഥികളിൽ വായനശീലം വർധിപ്പിക്കുന്നതിനായി എസ്.പി.വി.എൻ.എസ്.എസ്.യു.പി.സ്കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി. മാനേജ്മെന്റാണ് മാതൃഭൂമിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കിയത്.
പൊൻകുന്നം എൻ.എസ്.എസ്.യൂണിയൻ സെക്രട്ടറി പി.ജി. ജയചന്ദ്രകുമാർ സീനിയർ അധ്യാപിക ദീപാ ജെ.നായർക്ക് പത്രം കൈമാറി ഉദ്ഘാടനം നിർവഹിച്ചു. സമ്മേളനം ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനംചെയ്തു.
എൻ.എസ്.എസ്.യൂണിയൻ പ്രസിഡന്റും നായകസഭാംഗവുമായ അഡ്വ.എം.എസ്. മോഹൻ അധ്യക്ഷതവഹിച്ചു.
ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ബി.രവീന്ദ്രൻനായർ, വാർഡംഗം ഉഷ ശ്രീകുമാർ, സ്കൂൾ മാനേജർ കെ.ആർ. സുരേഷ് ബാബു, പി.ടി.എ. പ്രസിഡന്റ് ജി.അശോക് കുമാർ, എം.പി.ടി.എ. പ്രസിഡന്റ് സുബി സുജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..