വൈക്കം : തലയാഴം പഞ്ചായത്ത് ഒൻപതാം വാർഡിലെ കളത്തിൽ-മഞ്ചക്കരി റോഡ് നന്നാക്കാൻ സാധ്യത തെളിയുന്നു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് റോഡ് പുനർനിർമിക്കണമെന്ന് കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റിയുടെ ആവശ്യത്തെത്തുടർന്ന് തോമസ് ചാഴികാടൻ എം.പി.ഫണ്ട് അനുവദിച്ചു.
21.60 ലക്ഷം രൂപയാണ് റോഡും കലുങ്ക് നിർമിക്കാനുമായി അനുവദിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കേരള കോൺഗ്രസ് (എം) തലയാഴം മണ്ഡലം പ്രസിഡന്റ് ജോസ് കാട്ടിപ്പറമ്പലിന്റെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബിജു പറപ്പള്ളി, എൻ.സോമൻ, ഷാജി ചില്ലയ്ക്കൻ, പ്രദീപ് കുമാർ ആയില്യം, ജോമോൻ കൈതക്കാട്ട്, ബിനിഷ് തൈത്തറ, രാജേന്ദ്രൻ നാലുപറ തുടങ്ങിയവർചേർന്നാണ് തോമസ് ചാഴികാടൻ എം.പി.ക്ക് നിവേദനം നൽകിയത്.
ഇരുവശങ്ങളിലുമുള്ള പാടങ്ങളിൽ വെള്ളം നിറയുമ്പോൾ, ഒഴുകിപ്പോകാൻ മാർഗമില്ലാത്തതായിരുന്നു വെള്ളക്കെട്ടിന് പ്രധാന കാരണം. റോഡിനുകുറുകെ കലുങ്ക് നിർമിക്കുന്നതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..