കൊതവറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ തിരുനാളിന് കൊടിയേറി


കൊതവറ സെന്റ് സേവ്യേഴ്സ് ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിന് കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ കൊടിയേറ്റുന്നു

വൈക്കം : കൊതവറ സെന്റ് സേവ്യേഴ്സ് ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാളിന് കൊടിയേറി. കുറ്റിപ്പുഴ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ കൊടിയേറ്റി. പള്ളി വികാരി റെജു കണ്ണമ്പുഴ, ഫാ.മനോജ് വടക്കേടത്ത്, ഫാ.റോണി തോട്ടത്തിൽ എന്നിവർ സഹകാർമികരായി. ചടങ്ങിൽ കൺവീനർ സേവ്യർ പള്ളിപ്പറമ്പിൽ, ജെയ്സൺ കൂട്ടിപ്പറമ്പിൽ, ജോമോൻ കൈതക്കാട്ട്, കുര്യൻ വെളുകറുകയിൽ എന്നിവർ നേതൃത്വംനൽകി. വ്യാഴാഴ്ച ദിവ്യകാരുണ്യ ആരാധനദിനം ആചരിക്കും. രണ്ടിന് വേസ്പര ആഘോഷിക്കും. വൈകീട്ട് 4.30-ന് കോളേജ് ചാപ്പലിലേക്ക് രൂപം എഴുന്നള്ളിക്കും. മൂന്നിന് വൈകീട്ട് 4.30-ന് നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. ബിപിൻ കുരിശുതറ മുഖ്യകാർമികനാകും. ഫാ.ജസ്റ്റിൻ കൈപ്രംപാടൻ പ്രഭാഷണം നടത്തും. തുടർന്ന് പ്രദക്ഷിണം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..