ചങ്ങനാശ്ശേരിക്ക് കാഴ്ചവിരുന്നൊരുക്കി അക്വാ എക്സ്പോ


ചങ്ങനാശ്ശേരി : വിദേശരാജ്യങ്ങളിൽ മാത്രം കണ്ടിരുന്ന ടണൽ അക്വേറിയം ആദ്യമായി ചങ്ങനാശ്ശേരിയിൽ. വിജ്ഞാനവും വിനോദവും വിസ്മയവുമായി കടലിനടിയിലെ കാഴ്ചകൾ കാണാം. കൺസ്യൂമർ സ്റ്റാളുകൾ ഷോപ്പിങ്‌ ഫെസ്റ്റിവൽ, അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് ഫെസ്റ്റ് തുടങ്ങിയവയുമുണ്ട്. ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യക്ഷേത്രത്തിന്റെ ഗോപുരത്തിന് സമീപം കുഴിമണ്ണിൽ ഗ്രൗണ്ടിലാണ് എക്സ്പോ നടത്തുന്നത്. അണ്ടർവാട്ടർ ടണൽ വഴി ആളുകൾക്ക് കടൽക്കാഴ്ചകൾ കാണാം. കടലിൽ കഴിയുന്ന നൂറു കണക്കിന് മീനുകളെ നടന്നുകാണാം. ജനുവരി രണ്ടുവരെയാണ് മേള. പാർക്കിങ്‌ സൗകര്യവുമുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..