വൈക്കം പദ്മനാഭപിള്ളയുടെ ജന്മദിനാഘോഷ ഭാഗമായി പൂർണകായ പ്രതിമയിൽ ഡോ. ഗ്രേസമ്മ മാത്യുവും ഭാരവാഹികളും പുഷ്പാർച്ചന നടത്തുന്നു
വൈക്കം : വീരകേസരി വൈക്കം പദ്മനാഭപിള്ളയുടെ ജന്മദിനാഘോഷം വൈക്കം ഗാന്ധി സ്മൃതിമന്ദിരത്തിൽ നടത്തി. ഗാന്ധി സ്മൃതിമന്ദിരത്തിൽ സ്ഥാപിച്ചിട്ടുള്ള പദ്മനാഭപിള്ളയുടെ പൂർണകായ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. അനുസ്മരണ സമ്മേളനം ഡോ. ഗ്രേസമ്മ മാത്യു ഉദ്ഘാടനം ചെയ്തു. കലാദർപ്പണം രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സുബിത ആർ.പിള്ള, വി.ശിവദാസ്, എസ്.സുഭാഷ് ചന്ദ്രൻ, ജോസ് ടി.ജോർജ്, പ്രൊഫ. എ.ശാന്ത, എം.കെ.മഹേഷ്, എസ്.ശ്രീകുമാർ, സുമംഗല രാജേന്ദ്രൻ, കെ.കെ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..