ശബരിമല : ശബരിമല തീർഥാടനകാലത്തെ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായി പി. വിഷ്ണുരാജ് ചുമതയേറ്റു. 2019 ബാച്ച് ഐ.എ.എസ്. ഓഫീസർ ആണ്. ഫോർട്ട് കൊച്ചി സബ് കളക്ടർ പദവിയിൽനിന്നാണ് ശബരിമലയിലേക്ക് വരുന്നത്. തൃശ്ശൂർ സ്വദേശിയാണ്.
സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നീ പ്രദേശങ്ങൾ ശബരിമല എ.ഡി.എമ്മിന്റെ അധികാരപരിധിയിൽ വരും. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട സുരക്ഷ, ക്രമസമാധാനം, അടിയന്തരഘട്ട ഇടപെടലുകൾ തുടങ്ങിയവയ്ക്ക് മേൽനോട്ടം വഹിക്കും. എ.ഡി.എമ്മിന്റെ കീഴിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ ബേസ് ക്യാമ്പ് എന്നിവിടങ്ങളിൽ ഡെപ്യൂട്ടി കളക്ടർ റാങ്കിലുള്ള ഡ്യൂട്ടി മജിസ്ട്രേറ്റുമാരും തഹസിൽദാർ റാങ്കിലുള്ള എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരും ഉണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..