ചങ്ങനാശ്ശേരി : സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ നടത്തുന്ന മീഡിയ ഫെസ്റ്റ് 'മെലാഞ്ച് 2022'-ന് തിരിതെളിഞ്ഞു. സംവിധായകനും നടനും അവതാരകനുമായ രമേശ് പിഷാരടി ഉദ്ഘാടനം നിർവഹിച്ചു. മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ആന്റണി ഏത്തക്കാട് അധ്യക്ഷതവഹിച്ചു.
പ്രിൻസിപ്പൽ ഫാ.ജോസഫ് പാറയ്ക്കൽ, ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ സന്ധ്യാമനോജ്, കോളേജ് ബർസാർ ഫാ. ജോഫി പുതുപ്പറമ്പ്, വൈസ് പ്രിൻസിപ്പൽ തോമസ് ജോസഫ്, മെലാഞ്ച് ചീഫ് കോ-ഓർഡിനേറ്റർ സജി ലൂക്കോസ്, സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ ഗോകുൽ, പി.ടി.എ. പ്രസിഡന്റ് ജിലേഷ് കുര്യൻ, പൂർവ വിദ്യാർഥി പ്രതിനിധി ഫാ.റോണി കരക്കാട്ട് കപ്പൂച്ചിൻ തുടങ്ങിയവർ പ്രസംഗിച്ചു.
2004 മുതൽ പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.
ഫെസ്റ്റിനോടനുബന്ധിച്ചുള്ള എക്സിബിഷന്റെ ഉദ്ഘാടനം ചങ്ങനാശ്ശേരിയിലെ തിരഞ്ഞെടുത്ത അഞ്ചു വിദ്യാലയത്തിലെ പ്രിൻസിപ്പൽമാർ നിർവഹിച്ചു. വൈകീട്ട് നടന്ന കലാസന്ധ്യയിൽ കോളേജ് വിദ്യാർഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഫാഷൻഷോയും മ്യൂസിക് ബാൻഡും അരങ്ങേറും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..