കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കൗൺസിൽ യോഗം സംസ്ഥാന ഖജാൻജി കെ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം : മെഡിസെപ് ആരോഗ്യസുരക്ഷാ പദ്ധതിയിലെ അപാകം പരിഹരിക്കണമെന്ന് കെ.എസ്.എസ്.പി.യു. ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാന ഖജാൻജി കെ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസഫ് മൈലാടി അധ്യക്ഷനായി. ടി.കെ.ഗോപി പ്രമേയങ്ങൾ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പ്രൊഫ. കെ.സദാശിവൻ നായർ പ്രവർത്തന റിപ്പോർട്ടും എം.എസ്.ചന്ദ്രൻ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ. ഏബ്രഹാം, കെ.കേശവൻ, പി.എൻ.ലളിതാഭായി എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..