വിഴിഞ്ഞത്ത് വർഗീയകലാപം ഉണ്ടാക്കാൻ സർക്കാർ ശ്രമം- തിരുവഞ്ചൂർ


കോട്ടയം : വിഴിഞ്ഞത്തെ ജനങ്ങളുടെ ആശങ്ക പരിഹരിച്ച് സമരം ഒത്തുതീർപ്പാക്കൻ ശ്രമിക്കുന്നതിന് പകരം വർഗീയ കലാപം സൃഷ്ടിച്ച് അടിച്ചമർത്താനാണ് എൽ.ഡി.എഫ്. സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പറഞ്ഞു. കോട്ടയം ഡി.സി.സി. ഓഫീസിൽ നടത്തിയ യു.ഡി.എഫ്. ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ ഫിൽസൺ മാത്യുസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ, ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, കുര്യൻ ജോയി, സലിം പി.മാത്യു, റഫീക്ക് മണിമല, നീണ്ടൂർ പ്രകാശ്, റ്റി.സി.അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..