മാടപ്പള്ളിയിലെ സമരപ്പന്തലിൽ 225-ാം ദിവസം സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ നടത്തിയ ഏകദിന ഉപവാസസമരം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യുന്നു
മാടപ്പള്ളി : ജനങ്ങൾ തള്ളിക്കളഞ്ഞ കെ റെയിൽ സിൽവർ ലൈൻ പദ്ധതി നിരുപാധികം പിൻവലിച്ച് ഉത്തരവിറക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. ആവശ്യപ്പെട്ടു. മാടപ്പള്ളി സ്ഥിരം സമരപ്പന്തലിൽ 225-ാം ദിവസം സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. സമിതി ജില്ലാ രക്ഷാധികാരി മിനി കെ.ഫിലിപ്പ് അധ്യക്ഷതവഹിച്ചു. ജോസഫ് എം.പുതുശ്ശേരി, അഡ്വ.ബി. രാധാകൃഷ്ണമേനോൻ, വി.ജെ. ലാലി, കുഞ്ഞുകോശി പോൾ, എം.പി. ജോസഫ്, എസ്. രാജീവൻ, പി.എച്ച്. നാസർ, സംസ്ഥാന രക്ഷാധികാരി കെ.ശൈവ പ്രസാദ്, ചാക്കോച്ചൻ മണലേൽ, ഫാ. അലക്സ് അങ്ങാടിയിൽ, സൈനാ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന സമ്മേളനത്തിൽ ജോസഫ് എം.പുതുശ്ശേരി നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..