കോട്ടയം തിരുനക്കര ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച സ്നേഹദീപം
കോട്ടയം : ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും ജില്ലാ ആരോഗ്യവകുപ്പും ചേർന്ന് എച്ച്.ഐ.വി. അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരുനക്കര ഗാന്ധിസ്ക്വയറിൽ സ്നേഹദീപം തെളിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസർ എൻ.പ്രിയ, ജില്ലാ ടി.ബി.ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ജില്ലയിലെ എയ്ഡ്സ് നിയന്ത്രണ സമിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
സി.എം.എസ്. കോളേജ് എൻ.എസ്.എസ്. യൂണിറ്റ് വിദ്യാർഥികളുടെ ഫ്ളാഷ് മോബ്, കായംകുളം വിമലയുടെ നേതൃത്വത്തിലുള്ള കഥാപ്രസംഗം എന്നിവയും സംഘടിപ്പിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..