കൊങ്ങാണ്ടൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ


ശ്രീകോവിൽ പൊളിക്കാൻ അനുമതി

Caption

കൊങ്ങാണ്ടൂർ : ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ കാലപ്പഴക്കം ചെന്ന പഴയ ശ്രീകോവിൽ പൊളിച്ചുനീക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ അനുമതിയായി. ശ്രീകോവിൽ പൊളിച്ചുനീക്കാൻ അനുമതി നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ക്ഷേത്രോപദേശക സമിതി ദേവസ്വംബോർഡ്‌ അധികൃതർക്ക്‌ നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ്‌ ഉത്തരവായത്‌. രണ്ടാംതീയതിയോടെ ശ്രീകോവിൽ പൊളിച്ചുനീക്കാൻ തുടങ്ങുമെന്ന്‌ ഉപദേശകസമിതി സെക്രട്ടറി വി.പി.ജയകുമാർ പറഞ്ഞു.

ഉപദേശകസമിതി സ്വന്തം ചെലവിൽ ശ്രീകോവിൽ പൊളിച്ചുനീക്കാമെന്ന്‌ അറിയിച്ചതിനെത്തുടർന്നാണ്‌ അനുമതിയായത്‌.തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ അവഗണയെത്തുടർന്ന് കൊങ്ങാണ്ടൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന്റെ നവീകരണം അനിശ്ചിതത്വത്തിലായിരുന്നു.

ശ്രീകോവിലിന്റെ പുനർനിർമാണത്തിനുവേണ്ടി രണ്ടരവർഷംമുമ്പ് പ്രതിഷ്ഠ ബാലാലയത്തിലേക്ക് മാറ്റി. ദേവസ്വം ബോർഡിന്റെ അനുവാദത്തോടെ നടത്തിയ ദേവപ്രശ്നവിധിയെത്തുടർന്നാണ് ബാലാലയ പ്രതിഷ്ഠ നടത്തിയത്. എന്നാൽ, ശ്രീകോവിൽ പൊളിച്ചുനീക്കാൻ ദേവസ്വംബോർഡ് അനുമതി നൽകിയില്ല.

നവീകരണത്തിനായി ദേവസ്വം ബോർഡ് അനുവദിച്ച 1.32 കോടി രൂപയും ഇതുവരെയും അനുവദിച്ചിട്ടില്ല. ക്ഷേത്രം ഉപദേശകസമിതി സ്വന്തംചെലവിലാണ് പ്രതിഷ്ഠ ബാലാലയത്തിേലക്ക് മാറ്റിയത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..