പാമ്പാടി താലൂക്ക് ആശുപത്രി ഇ-ഹെൽത്ത് പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ.എ. മനോജിന് യു.എച്ച്.ഐ.ഡി. കാർഡ് നൽകിഉദ്ഘാടനം ചെയ്യുന്നു
പാമ്പാടി : അതിരാവിലെ ഒ.പി. കൗണ്ടറിനുമുന്നിലെത്തി തിക്കും തിരക്കും കൂട്ടേണ്ട.., ഒ.പി.ടിക്കറ്റും ഡോക്ടർമാരെ കാണാനുള്ള ടോക്കണും ഇനി വീട്ടിലിരുന്ന് എടുക്കാനാകും.
പാമ്പാടി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ഇ-ഹെൽത്ത് പദ്ധതിയിലൂടെയാണ് രോഗികൾക്ക് ആശ്വാസമാകുന്ന ടോക്കൺ സംവിധാനം നടപ്പാക്കുന്നത്.
ഡിസംബർ ആദ്യ ആഴ്ചമുതൽ ഇ-ഹെൽത്ത് രജിസ്ട്രേഷനും യു.എച്ച്.ഐ.ഡി. (യൂണീക് ഹെൽത്ത് ഐഡന്റിഫിക്കേഷൻ) കാർഡ് വിതരണവും പാമ്പാടി താലൂക്കാശുപത്രിയിൽ ആരംഭിക്കും.
ജനുവരി ഒന്നു മുതൽ പദ്ധതി പ്രാബല്യത്തിൽ വരും. ജില്ലയിലെ മേജർ ആശുപത്രികളിൽ ആദ്യമായി ഇ-ഹെൽത്ത് നടപ്പാക്കുന്നത് പാമ്പാടി താലൂക്കാശുപത്രിയിലാണ്.ആധാർകാർഡും, ആധാർകാർഡ് ലിങ്കുചെയ്ത മൊബൈൽഫോണുമായി ആശുപത്രയിലെത്തി എല്ലാവർക്കും. യു.എച്ച്.ഐ.ഡി. (യൂണീക് ഹെൽത്ത് ഐഡൻറിഫിക്കേഷൻ) കാർഡ് എടുക്കാൻ കഴിയും.
ഇ-ഹെൽത്ത് സൈറ്റ് വഴി നേരിട്ടും യു.എച്ച്.ഐ.ഡി. രജിസ്ട്രേഷൻ നടത്താം.
പാമ്പാടി താലൂക്കാശുപത്രിയിൽ നടന്ന ചടങ്ങിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ ഏബ്രഹാം ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനംചെയ്തു. യോഗത്തിൽ ബ്ളോക്ക് പഞ്ചായത്തംഗം പ്രേമ ബിജു അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.എം.മാത്യു, അനീഷ് പന്താക്കൻ, ആശുപത്രി വികസനസമിതി അംഗം വി.എം. പ്രദീപ്, മെഡിക്കൽ ഓഫീസർ ഡോ.കെ.ജി. സുരേഷ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ.മനോജ്, ആർ.എം.ഒ. ഡോ.ആർ.മനോജ്കുമാർ, ഇ-ഹെൽത്ത് പ്രോജക്ട് എൻജിനീയർ ശരണ്യ, പി. ആർ.ഒ. ജീമോൾ എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..