എം.സി.റോഡിൽ കാരിത്താസ് ആശുപത്രിക്കുസമീപം ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടം. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റു
ഏറ്റുമാനൂർ : എം.സി.റോഡിൽ കാരിത്താസ് ആശുപത്രിക്കുസമീപം ബൈക്ക് കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് സാരമായി പരിക്കേറ്റു.
ബുധനാഴ്ച വൈകീട്ട് 6.30-നായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ കുറിച്ചി സ്വദേശി അഞ്ചൽ (22), പള്ളിക്കത്തോട് സ്വദേശി വിഷ്ണു (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിടങ്ങൂർ ഭാഗത്തേക്കുപോകാൻ ആശുപത്രിയുടെ മുൻപിലുള്ള ഓൾഡ് എം.സി.റോഡിലേക്ക് ഇൻഡിക്കേറ്ററിട്ട് തിരിക്കുന്നതിനിടയിൽ ഏറ്റുമാനൂർ ഭാഗത്തുനിന്ന് എതിരേവന്ന ബൈക്കിടിക്കുകയായിരുന്നു. പരിക്കേറ്റ് റോഡിൽ തെറിച്ചുവീണ യുവാക്കളെ സമീപവാസികളും സ്ഥലത്തെത്തിയ ഹൈവേപോലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഏറ്റുമാനൂർ പോലീസ് മേൽനടപടി സ്വീകരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..