ലോട്ടറി തൊഴിലാളികൾ മാർച്ചും ധർണയും നടത്തി


ലോട്ടറി തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) നേതൃത്വത്തിൽ കോട്ടയം ലോട്ടറി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്‌

കോട്ടയം : ലോട്ടറി തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. ലോട്ടറി ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. വെട്ടിക്കുറച്ച ലോട്ടറി കമ്മീഷൻ പുനഃസ്ഥാപിക്കുക, ലോട്ടറി ഡയറക്ടറുടെ തൊഴിലാളി ദ്രോഹനടപടി അവസാനിപ്പിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.

സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എസ്.നിസ്താർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.എസ്.എൻ.ഇളയത്, കെ.ജി.ഗോപകുമാർ, വിജൻ പൊൻകുന്നം, അംബികാ റെജി, എൻ.എം.രവി, എ.ഡി.കുട്ടി എന്നിവർ പ്രസംഗിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..