• പാറേൽ പള്ളിക്കു സമീപമുള്ള കുളത്തിനരികെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
ചങ്ങനാശ്ശേരി : പാറേൽ പള്ളിക്ക് മുൻവശത്ത് നിന്നുതുടങ്ങുന്ന എസ്.വി.ഡി. റോഡ് ചീഞ്ഞ് നാറുന്നു. വഴിയാത്രക്കാർക്കും സമീപവാസികൾക്കും സ്ഥാപനങ്ങൾക്കും ഇത് അസഹനീയമായി. കെട്ടുകളായി കൂമ്പാരം കൂടിക്കിടക്കുന്ന മാലിന്യം പാറേൽ പള്ളിക്ക് സമീപത്തുള്ള പാറക്കുളത്തിനോട് ചേർന്നാണ്. പരാതി മുനിസിപ്പൽ സെക്രട്ടറിക്കും ആരോഗ്യവിഭാഗത്തിനും കൊടുത്തു. ഇതുവരെ യാതൊരുനടപടികളും സ്വീകരിച്ചിട്ടില്ല. പാറേൽ പള്ളി തിരുനാളിനോടനുബന്ധിച്ച് നൂറുകണക്കിന് വിശ്വാസികൾ പോകുന്ന റോഡ് മാലിന്യ മുക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..