• പ്രദർശനനഗരിയിലെ കൂറ്റൻ ദിനോസറിന്റെ രൂപം
ചങ്ങനാശ്ശേരി : സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷൻ ഇന്റർകോളേജിയേറ്റ് ഫെസ്റ്റ് മെലാഞ്ച് 2022-ന്റെ ഭാഗമായി നടത്തുന്ന പ്രദർശനം കുട്ടികൾക്ക് അറിവിന്റെ വിസ്മയലോകം ഒരുക്കി.
ക്വീൻ മേരി സിനിമ ടാക്കീസ് 1990-കളിലെ സിനിമ അനുഭവത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. ഓലമേഞ്ഞ സിനിമ ടാക്കീസിൽ നിലത്തിരുന്ന് കോട്ടയം കുഞ്ഞച്ചനും സ്ഫടികവും കണ്ടിരുന്ന കാലം മലയാള സിനിമാരാധകർക്ക് ഉണ്ടായിരുന്നു എന്ന് ഇൗ ടാക്കീസ് നമ്മെ ഓർമപ്പെടുത്തും. തീയേറ്ററിന് അടുത്തുള്ള ദി ഗ്രേറ്റ് സിനിമ കിച്ചണിൽ പൊറോട്ടയും ബീഫും കപ്പയും മീനും കഴിക്കാം.
പാലിയോലിത്തിക് കാലഘട്ടത്തിലെ ഗുഹാചിത്രങ്ങളിൽ തുടങ്ങി വെർച്ച്വൽ റിയാലിറ്റിവരെ എത്തിനിൽക്കുന്ന മാധ്യമചരിത്രത്തെ അവതരിപ്പിക്കുകയാണ് വിദ്യാർഥികൾ.
ഫാൻസി വേൾഡും വി.എഫ്.എക്സ് സാങ്കേതികവിദ്യയുടെ ചരിത്രം പറയുന്ന മൾട്ടി വേഴ്സും സംഗീതത്തിന്റെയും ശബ്ദത്തിന്റെയും മാസ്മരിക ലോകത്തിലേക്ക് നയിക്കുന്ന സൗണ്ട് ഡിപ്പാർട്ട്മെന്റിന്റെ എക്സിബിഷനും മികച്ച അനുഭവമാകും കാഴ്ചക്കാർക്ക് സമ്മാനിക്കുക
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..