• പാറേൽ പള്ളി തിരുനാളിന് മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ കൊടിയേറ്റുന്നു
ചങ്ങനാശ്ശേരി : മരിയൻ തീർത്ഥാടന കേന്ദ്രമായ പാറേൽ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോദ്ഭവ തിരുനാളിന് കൊടിയേറി.
ഏഴ്, എട്ട് തീയതികളിലാണ് പ്രധാന തിരുനാൾ. വികാരി ജനറാൾ തീർത്ഥാടന കേന്ദ്ര റെക്ടർ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ കൊടിയേറ്റി. നാല്,അഞ്ച്, ആറ് തീയതികളിൽ വൈകീട്ട് കലാസന്ധ്യ. ഏഴിന് വൈകിട്ട് ആറിന് കുരിശടിയിലേക്ക് പ്രദിക്ഷണം ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമാപന ആശീർവാദം നൽകും.
എട്ടിന് രാവിലെ 5.30-ന് കുർബാന- അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, 7.15-ന് സപ്രാ, കുർബാന- ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, 9.30-ന് തിരുനാൾ റാസയ്ക്കു ഫാ. ജേക്കബ് നടുവിലേക്കളം നേതൃത്വംനൽകും. 12-ന് ഇടവകക്കാരായ വൈദികരുടെയും ഇടവകയിൽ ശുശ്രൂഷചെയ്ത വൈദികരുടെയും നേതൃത്വത്തിൽ കുർബാന. 2.30-ന് കുർബാന- ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, 4.30-ന് തിരുനാൾ കുർബാന സന്ദേശം- മോൺ. ജയിംസ് പാലയ്ക്കൽ, ആറിന് കുരിശുംമൂട് കവലയിലേക്കുപ്രദിക്ഷണം. 18-ന് കൊടിയിറക്ക് തിരുനാൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..