ചങ്ങനാശ്ശേരി : പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ഉത്സവം ഏഴിന് കൊടിയേറി 16-ന് ആറാട്ടോടെ സമാപിക്കും. ഏഴിന് രാവിലെ 7.45-ന് കേരള ഊരാണ്മ ദേവസ്വംബോർഡും ഉത്സവകമ്മിറ്റിയും ചേർന്ന് നവീകരിച്ച ക്ഷേത്രമതിൽക്കകത്തെ അലങ്കാരഗോപുരം ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ സാന്നിധ്യത്തിൽ സമർപ്പിക്കും.
12-ന് കാർത്തികസദ്യ, വൈകീട്ട് അഞ്ചിന് പഞ്ചാരിമേളം, ആറുമുതൽ കാർത്തികദീപക്കാഴ്ച, വൈകീട്ട് 6.45-നും ഏഴിനും ഇടയിൽ തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി ഈശ്വരനാരായണൻ നമ്പൂതിരിയുടെയും കാർമികത്വത്തിൽ കൊടിയേറ്റ്. രാത്രി 8.30-ന് നൃത്തം. എട്ടിന് 12.15-ന് ഉത്സവബലി ദർശനം, വൈകീട്ട് 6.30-ന് ആശാ സുരേഷ് ഇരിങ്ങാലക്കുടയുടെ സോപാന സംഗീതാർച്ചന, രാത്രി 9.30-ന് സീതാലക്ഷ്മി പ്രകാശ് നയിക്കുന്ന ഗാനമേള. ഒൻപതിന് 12.15-ന് ഉത്സവബലി ദർശനം, രാത്രി 9.30-ന് കോട്ടപ്പടി സുരേന്ദ്രനും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം. 10-ന് 12.15-ന് ഉത്സവബലി ദർശനം, 5.30 മുതൽ ജയറാമും 110 വാദ്യകലാകാരന്മാരും സമർപ്പിക്കുന്ന പഞ്ചാരിമേളം, എട്ടിന് നവപ്രതിഭകളുടെ അരങ്ങേറ്റം, 10-ന് കഥകളി.
11-ന് 10.30-ന് ജയവിജയ ഹിറ്റ്സ്, 12.15-ന് ഉത്സവബലി ദർശനം, വൈകീട്ട് ആറിന് ‘ദേവാമൃതം’ ഉത്സവക്കമ്മിറ്റിയുടെ സാമ്പത്തിക സഹായ പദ്ധതി, 6.45-ന് പെരുന്ന പടിമാറ്റുംഭാഗം കരയിലേക്ക് പുറപ്പാട്, രാത്രി 9.30-ന് പനച്ചിക്കലേറ്റം. 12-ന് രാത്രി 9.30-ന് പനച്ചിക്കലേറ്റം, തുടർന്ന് നൃത്ത സംഗീതനാടകം . 13-ന് വൈകീട്ട് ഏഴിന് പെരുന്ന കിഴക്കുംഭാഗം കരയിലേക്ക് പുറപ്പാട്.
14-ന് രാത്രി 10-ന് ഡാൻസ് ഷോ. 15-ന് 10-ന് പള്ളിവേട്ട. രാത്രി 9.45-ന് ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്തോത്സവം 12.45-ന് പള്ളിവേട്ട, 1.30-ന് അകത്തെഴുന്നള്ളിപ്പ്. 16-ന് 12-ന് ആറാട്ട് സദ്യ, ഒന്നിന് സംഗീതസദസ്സ് 6.15-ന് ദുർഗാവിശ്വനാഥും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള, 8.30-ന് നൃത്തത്രയം, 6.30-ന് ആറാട്ട്, മയിലാട്ടം, ഏഴിന് ആറാട്ട് സ്വീകരണം മന്നം ജങ്ഷനിൽ. രാത്രി ഒൻപതുമുതൽ ആറാട്ടുവരവ് ദീപക്കാഴ്ച, 10.30-ന് വലിയകാണിക്ക, തുടർന്ന് അകത്തെഴുന്നള്ളിപ്പ്, കലശാഭിഷേകം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..