പ്ളാസ്റ്റിക് ഉത്‌പന്നങ്ങൾ പിടിച്ചു


ചങ്ങനാശ്ശേരി : നഗരസഭ ആരോഗ്യവിഭാഗം ചങ്ങനാശ്ശേരി മാർക്കറ്റിൽ നടത്തിയ റെയ്ഡിൽ 250 കിലോ നിരോധിത പ്ളാസ്റ്റിക് ഉത്‌പന്നങ്ങൾ പിടിച്ചെടുത്തു. മാർക്കറ്റിലെ എട്ട്‌ കടകളിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. ചങ്ങനാശ്ശേരി നഗരസഭ ഹെൽത്ത് സൂപ്പർവൈസർ സോൺ സുന്ദർ, ജെ.എച്ച്.ഐ. മാരായ ബിജേഷ്, സുമിതാ സുഗതൻ, നിസാം എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.

കടകൾക്ക് നോട്ടീസ് നൽകുമെന്നും പിഴ ഈടാക്കുകയും ചെയ്യും. തുടർന്നും നിരോധിത പ്ളാസ്റ്റിക് ഉത്‌പന്നങ്ങൾ വിൽക്കുന്നതിന് ശ്രമിച്ചാൽ കടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..