വിളക്കിത്തലനായർ സമാജം വാർഷിക പ്രതിനിധി സമ്മേളനം


ചങ്ങനാശ്ശേരി : വിളക്കിത്തലനായർ സമാജം വാർഷിക പ്രതിനിധി സമ്മേളനം നാലിന് ഞായറാഴ്ച ചങ്ങനാശ്ശേരി ളായിക്കാട് സമാജം ഹെഡ് ഓഫീസിൽ നടക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

വി.എൻ.എസ്. സംസ്ഥാന പ്രസിഡന്റ് എൻ. മോഹനൻ അടൂർ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ പാരിതോഷികം അഡ്വ. ജോണ് മൈക്കിൾ എം.എൽ.എ. വിതരണംചെയ്യും. സംസ്ഥാന രക്ഷാധികാരി അഡ്വ.കെ.ആർ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. മുതിർന്നനേതാവും മുൻ പ്രസിഡന്റും രക്ഷാധികാരിയുമായിരുന്ന ജി. കുട്ടപ്പനെ ചടങ്ങിൽ ആദരിക്കും. കൊട്ടാരക്കര താലൂക്ക് സെക്രട്ടറി സുരേന്ദ്രബാബുവിന്റെ പത്‌നിയുടെ ഓർമ്മയ്ക്കായി ജെ. ശ്യാമളാദേവി ഫൗണ്ടേഷൻ നൽകുന്ന ചികിത്സാസഹായം, വിദ്യാഭ്യാസ സഹായനിധി വിതരണം, കാരുണ്യപദ്ധതിയുടെ ഫണ്ട് ശേഖരണം എന്നിവയും ഇതോടൊപ്പം നടക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..