സ്‌കൂളിലെ എൻ.എസ്.എസ്. സന്നദ്ധസേവകർ എം.സി. റോഡിൽ ‘ലഹരിവിരുദ്ധ മേഖല’ എന്ന് രേഖപ്പെടുത്തുന്നു
പുതുവേലി : ലഹരിക്കെതിരേ എം.സി. റോഡിൽ ലക്ഷ്മണരേഖ വരച്ച് പുതുവേലി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ്. സന്നദ്ധസേവകർ. ‘പോരാട്ടം’ എന്ന പേരിലാണ് ഇവരുടെ ലഹരിവിരുദ്ധ പ്രവർത്തനം. ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാഡുമായി കുട്ടികൾ അണിനിരന്നു. ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ തെരുവുനാടകം സ്‌കൂളിൽതന്നെ തയ്യാറാക്കി. അവതരണപരിശീലനം തുടങ്ങി. ഗ്രാമപ്പഞ്ചായത്തംഗം ജിൻസൺ പെരുനിലം ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബിനോയ് സ്‌കറിയ, അധ്യാപകരായ രതീഷ്, രജനി, ബീമാ തുടങ്ങിയവർ നേതൃത്വം നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..