വാകത്താനം വള്ളിക്കാട്ട് ദയറായിൽ കബറടങ്ങിയ ഗീവർഗീസ് പ്രഥമൻ കാതോലിക്കാബാവായുടെ 94-ാം ഓർമപ്പെരുന്നാൾ സഖറിയ മാർ സേവേറിയോസ് കൊടിയേറ്റുന്നു
വാകത്താനം : വള്ളിക്കാട്ട് ദയറായിൽ കബറടങ്ങിയ മലങ്കര ഓർത്തഡോക്സ് സഭയുടെ രണ്ടാമത്തെ കാതോലിക്ക പരിശുദ്ധ ബസേലിയോസ് ഗീവറുഗീസ് പ്രഥമൻ ബാവായുടെ 94-ാം ഓർമപ്പെരുന്നാൾ ഇടുക്കി ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാർ സേവേറിയോസ് കൊടിയേറ്റി.
തീർഥാടക വാരത്തിന് മെത്രാപ്പൊലീത്ത ദീപംതെളിച്ചു. അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം മുഖ്യസന്ദേശം നൽകി. യൂഹാനോൻ കോർ എപ്പിസ്കോപ്പ, ഫാ. വി.എം.എബ്രഹാം വാഴയ്ക്കൽ, ഫാ. ജോയിക്കുട്ടി എൻ.എ. അനിൽമോൻ, സി.ഇ.ഗീവർഗീസ്, ജേക്കബ് കൊച്ചേരി എന്നിവർ പ്രസംഗിച്ചു. യുവജനപ്രസ്ഥാനം വാകത്താനം ഗ്രൂപ്പ് കലാമേള നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ഏഴിന് കുർബാനയും വൈകീട്ട് ആറിന് സന്ധ്യാ നമസ്കാരവും. 10-ന് കോട്ടയം ഭദ്രാസന മർത്തമറിയം സമാജം ഏകദിന സമ്മേളനം. 11-ന് ഡോ. ഗീവർഗീസ് മാർ യൂലിയോസ് കുർബാനയർപ്പിക്കും. തുടർന്ന് കോട്ടയം ഭദ്രാസന സൺഡേ സ്കൂൾ അധ്യാപക ഏകദിന സമ്മേളനം.
പ്രധാന പെരുന്നാൾ ദിവസങ്ങളായ 16, 17 തീയതികളിൽ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പ്രധാന കാർമികത്വം വഹിക്കുമെന്ന് മാനേജർ ഫാ. അലക്സാണ്ടർ പി.ഡാനിയേൽ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..