• അരുവിത്തുറ സെൻറ് ജോർജ് കോളേജിന് ലഭിച്ച ഐ.എസ്.ഒ. 21001 സർട്ടിഫിക്കേഷൻ അവാർഡ് ആന്റോ ആന്റണി എം.പി.യിൽനിന്ന് കോളേജ് മാനേജർ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു
അരുവിത്തുറ : സെൻറ് ജോർജ് കോളേജിന് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാത്രം നൽകുന്ന ഐ.എസ്.ഒ. 21001 സർട്ടിഫിക്കേഷൻ അവാർഡ് ലഭിച്ചു. ആന്റോ ആന്റണി എം.പി.യിൽനിന്ന് കോളേജ് മാനേജർ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് എന്നിവർചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
അധ്യാപനത്തിലൂടെയും പഠനത്തിലൂടെയും ഗവേഷണത്തിലൂടെയുമുള്ള മികവിന്റെ അടിസ്ഥാനത്തിലാണ് ഐ.എസ്.ഒ. 21001 സർട്ടിഫിക്കേഷൻ ലഭ്യമായത്. പഠിതാക്കളുടെയും മറ്റ് ഗുണഭോക്താക്കളുടെയും ജീവനക്കാരുടെയും സംതൃപ്തി വർധിപ്പിക്കാൻ ഫലപ്രദമായ മാനേജ്മെന്റ് സംവിധാനവും പദ്ധതികളും നടപ്പാക്കുന്നതിന്റെയും അടിസ്ഥാനമാക്കിയാണ് ഇത് ലഭ്യമാകുന്നത്.
കോളേജ് ബർസാർ ഫാ. ജോർജ് പുല്ലുകാലായിൽ, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐ.എസ്.ഒ. മാർക്കറ്റിങ് ഡയറക്ടർ ഡോ. എൻ.ശ്രീകുമാർ, ഡോ. സുമേഷ് ജോർജ്, മിഥുൻ ജോൺ, ബിൻ നവാസ് എന്നിവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..